മസ്തിഷ്ക മരണം സ്ഥിരീകരിച്ച പതിമൂന്നുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

0
1319
പി.പി.ചെറിയാന്‍.
അലബാമ : മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് അവയവദാന സമ്മത പത്രത്തില്‍ ഒപ്പുവച്ച മാതാപിതാക്കളെയും ഡോക്ടര്‍മാരെയും അദ്ഭുതപ്പെടുത്തി പതിമൂന്നുകാരനായ ട്രെന്റന്‍ മിക്കന്‍ലെ ജീവിതത്തിലേക്കു തിരിച്ചുവന്നു.
മാര്‍ച്ചിലായിരുന്നു സംഭവം. വീടിനു സമീപം ചെറിയ ട്രെയ്‌ലര്‍ ട്രക്ക് ഓടിക്കുകയായിരുന്നു ട്രെന്റന്‍. പെട്ടെന്നു വാഹനം നില്‍ക്കുകയും കീഴ്‌മേല്‍ മറിഞ്ഞ് തലച്ചോറിനും കാര്യമായ ക്ഷതമേല്‍ക്കുകയും ചെയ്തു. ട്രെന്റന്‍ അബോധാവസ്ഥയില്‍ ദിവസങ്ങള്‍ ആശുപത്രിയില്‍ ചിലവഴിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. 15 മിനിറ്റോളം മരിച്ച സ്റ്റേജിലായിരുന്നു മകനെന്ന് അമ്മയും സാക്ഷ്യപ്പെടുത്തി.
തുടര്‍ന്ന് അഞ്ച് കുട്ടികള്‍ക്ക് അവയവം ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു. എന്നാല്‍ ട്രെന്റിന്‍ ജീവന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുകയും സുബോധം വീണ്ടെടുക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് തകര്‍ന്ന തലയോട്ടിയുടെ ഭാഗം തുന്നിച്ചേര്‍ത്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്.4

Share This:

Comments

comments