ജറുസലേമില്‍ യു.എസ് എംബസി ഉദ്ഘാടനം മെയ് 14-ന്.

0
987
പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍ ഡി സി: ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റ് ട്രംമ്പ് യു എസ് എംബസ്സി ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റുമെന്ന വാഗ്ദാനം മെയ 14 ന് നിറവേറ്റുന്നു. ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതിന്റെ എഴുപതാം വാര്‍ഷിക ദിനം കൂടിയാണ് മെയ് 14.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത് ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പലപ്പോഴായി നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിന് നടപടികള്‍ സ്വീകരിക്കാതിരുന്നിടത്താണ് ട്രംമ്പ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നത്.
ഉല്‍ഘാടനത്തിന് 7 ദിവസം ശേഷിക്കെ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ അമേരിക്കന്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ പങ്കടുക്കുന്നതല്ലന്ന് ഇന്ന് മെയ് 7 ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. ഉയര്‍ന്ന് റാങ്കിലുള്ള ഒരു ഡെലിഗേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ബുള്ളിവാന്റെ നേതൃത്വത്തില്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ട്രഷറി സെക്രട്ടറി, സ്റ്റീവന്‍, യു എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീമാന്‍, ജേസണ്‍ ഗ്രീന്‍ ബ്ലാട്ടിന്റെ നേതൃത്വത്തില്‍ മിഡില്‍ ഈസ്റ്റ് എന്‍വോയ് ചടങ്ങില്‍ പങ്കെടുക്കും. ഉത്ഘാടനത്തില്‍ പ്രതിഷേധം ഉയരുമെന്നതിലാണ് ട്രംമ്പ് പങ്കെടുക്കാതിരിക്കുന്നതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.2

Share This:

Comments

comments