സ്വര്‍ണ്ണക്കടത്തലിന് അറസ്റ്റിലായ ആഭരണവ്യാപാരി ഓഫീസിനു മുകളില്‍ നിന്ന് ചാടി മരിച്ചു.

0
809
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയ ആഭരണവ്യാപാരി ഡിആര്‍ഐ ഓഫീസിനു മുകളില്‍ നിന്ന് ചാടി മരിച്ചു. ഗൗരവ് ഗുപ്ത (40) ആണ് മരിച്ചത്.
മധ്യ ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡിആര്‍ഐ ഓഫീസിന്റെ സന്ദര്‍ശക മുറിയില്‍ കാത്തിരുന്ന ഗൗരവ് പെട്ടെന്ന് ഓടി ഓഫീസിന്റെ ജനാല വഴി താഴേക്ക് ചാടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ഇയാള്‍ ചാടിയത്.
തിങ്കളാഴ്ച ഗൗരവ് ഗുപ്തയുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ആറ് കിലോ വിദേശസ്വര്‍ണം പിടികൂടിയിരുന്നു. 213 കിലോ വെള്ളിക്കട്ടിയും ബുധനാഴ്ച നടത്തിയ തുടര്‍ പരിശോധനയില്‍ 35 കിലോ വിദേശ നിര്‍മ്മിത സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ഗുപ്തയുടെ ഷോപ്പുകളിലെ സേഫ് ഡോറിന്റെ പാനലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
അനധികൃതമായി സൂക്ഷിച്ചിരുന്ന 41 കിലോ സ്വര്‍ണവും 213 കിലോ വെള്ളിക്കട്ടിയും 48 ലക്ഷം രുപയുമാണ് പിടിച്ചെടുത്തത്. 13 കോടി രൂപ മൂല്യമുള്ളവയാണിവ. അതേസമയം, ഗുപ്തയെ വിളിച്ചുവരുത്തുകയോ അറസ്റ്റു ചെയ്യുകയോ ആയിരുന്നില്ലെന്നും അയാള്‍ സ്വമേധയാ ഓഫീസില്‍ എത്തിയതാണെന്നും ഡി.ആര്‍.ഐ പറയുന്നു.

Share This:

Comments

comments