“മോഹം “. (കവിത)

0
595
ഡിജിന്‍ കെ ദേവരാജ്.
മോഹം പുലരും
നേരത്തു ഞാനെന്റെ
മുല്ല പ്പൂവിന്റെ
ചുണ്ടത്തു തൊട്ടു
നാണത്താല്‍ കണ്ണിമ
വാതില്‍ ചാരി
പൂമിഴി പെണ്ണവള്‍
നെഞ്ചൊരം ചാഞ്ഞു
ഇനിയും പാടാം
ഞാനെന്റെ പ്രണയം
വരുമോ നീയെന്‍
ഇണയാം അരുമപ്പൂവേ
പ്രണയം നീയേ
തരുണം നീയേ
കാറ്റായ് പുണരും
ചലനം നീയേ
മിഴിയില്‍ വിരിയും
മഴവിൽ നീയേ
മഴയായ് തഴുകും
കുളിരും നീയേ
അധരം നുണയും
മധുരം നീയേ
മൗനം നീയേ
യെൻ ശ്വാസം നീയെ
ഹൃദയം നീയേ
എൻ ഉയിരും നീയേ
തേൻ നിലാവല്ലികള്‍
പുത്തുലഞ്ഞിതാ
തേന്മഴപെയ്യുവാൻ
മാനം തുടിച്ചിതാ
ഇലച്ചാർത്തുരുമ്മും
കാറ്റിൻ ഇശലെന്‍
കാതോരം കിളിപ്പാട്ടു
പാടി മെല്ലെ
വരുമോ നീയെന്‍
മഴപെണ്ണേ
അഴകേ ഇനിയെന്നും
നെഞ്ചോരം ചാരുനീ.. .
ഇനിയെന്നും നീയെന്‍
മഴപ്പെണ്ണ്
ഇനിയെന്നും നീയെന്‍
മഴപ്പെണ്ണ്
പ്രണയം നീയേ
തരുണം നീയേ
കാറ്റായ് പുണരും
ചലനം നീയേ
മിഴിയില്‍ വിരിയും
മഴവിൽ നീയേ
മഴയായ് തഴുകും
കുളിരും നീയേ
അധരം നുണയും
മധുരം നീയേ
മൗനം നീയേ
യെൻ ശ്വാസം നീയേ
ഹൃദയം നീയേ
എൻ ഉയിരും നീയേ

Share This:

Comments

comments