ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ഹിറ്റ് ചിത്രം എബിസിഡി തെലുങ്കിലേക്ക് .

0
442
ജോണ്‍സണ്‍ ചെറിയാന്‍.
 ഹിറ്റ് ചിത്രം എബിസിഡി തെലുങ്കിലേക്ക് . സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ അല്ലു സിരീഷാണ് ദുല്‍ഖര്‍ അവതരിപ്പിച്ച ജോണ്‍സ് എന്ന കഥാപാത്രമായെത്തുക.
നവാഗതനായ സഞ്ജീവ് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധുര ശ്രീധര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മറ്റുതാരങ്ങള്‍ ആരൊക്കെയാകുമെന്ന് അറിയിച്ചിട്ടില്ല.
മാര്‍ട്ടിന്‍ പ്രക്കാട്ട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് എബിസിഡി. അവധിക്കാലത്ത് നാട്ടിലെത്തുന്ന അമേരിക്കയില്‍ സ്ഥിരതാമസക്കാരായ രണ്ട് ചെറുപ്പക്കാരുടെ കഥയാണ് എബിസിഡി. ദുല്‍ഖറിനോടൊപ്പം ജേക്കബ് ഗ്രിഗറി പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ടൊവിനോ തോമസാണ് പ്രതിനായകനായെത്തിയത്. അപര്‍ണ ഗോപിനാഥും മറ്റൊരു പ്രധാന കഥാപാത്രമായെത്തിയിരുന്നു.

Share This:

Comments

comments