മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി മാത്യു വർഗീസിന് സ്വീകരണം നൽകി.

0
374
ബിജു ജോണ്‍.
ന്യൂയോർക്ക് : ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേരളാ ക്രിക്കറ്റ് ക്ലബ് മുൻ ക്യാപ്റ്റനും മികച്ച സംഘാടകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ന്യൂയോർക്കുകാരുടെ അഭിമാനവുമായ ബിജു (മാത്യു വർഗീസ് ) വിന് ന്യൂയോർക് ‘ മില്ലേനിയം ക്രിക്കറ്റ് ക്ലബ്’ യുവജനങ്ങളുടെ വൻപിച്ച പിന്തുണയും സ്വീകരണം നൽകി. നോർത്ത്‌ അമേരിക്കന്‍ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ നാലാം സീസണ്‍ ഉത്ഘാടനത്തിനെത്തിയതായിരുന്നു മാത്യു വര്ഗീസ്.
ഇന്ത്യൻ യുവജനതയുടെ ആവേശമായ ക്രിക്കറ്റ് ടൂർണമെന്റ് അമേരിക്കൻ മണ്ണിൽ വിജയകരമായി നടത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തു നടത്തി വിജയിപ്പിക്കുവാൻ മാത്യുവർഗീസിന്റെ സംഘടനാ പാടവത്തിനായി. കഴിഞ്ഞ വര്ഷം ന്യൂയോർക്കിൽ വച്ചു നടത്തപ്പെട്ട ഫോമാ 20 / 20 ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക മികവുകൊണ്ടും ജന പങ്കാളിത്തംകൊണ്ടും മികച്ചു നിന്നു. സർവോപരി ഫോമാ സംഘടനകളിലേക്ക് യുവജനങ്ങളുടെ വന്പിച്ച മുന്നേറ്റത്തിനും ടൂർണമെന്റ് പങ്കുവഹിച്ചു . 20 / 20 ക്രിക്കറ്റ് ടൂർണമെന്റ് മാത്യു വർഗീസിന്റെ ആശയവും അഭിലാഷവുമായിരുന്നു.
ഫോമാ 2018-20 ഭരണ സമിതിയിൽ യുവജനങ്ങളുടെ പ്രതിനിധിയായി ഫോമാ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന മാത്യു വർഗീസിന്എല്ലാവിധ പിന്തുണയും മില്ലേനിയും ക്രിക്കറ്റ് ക്ലബ് വാഗ്ദാനം ചെയ്യുന്നു. ഒപ്പം നോമിനേഷൻ നല്കുന്നതിനാവശ്യമായ തുകയും മാത്യു വർഗീസിന് സ്വീകരണത്തിൽ വച്ചു ക്ലബ്ബിന്റ വകയായി മില്ലേനിയം ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് അനിൽ കോയിപ്പുറം കൈമാറി. ഉർജ്ജസ്വലനായ ശ്രീ. മാത്യു വര്ഗീസ് യുവജനങ്ങളുടെ ആശയും ആവേശവുമാണെന്നു ക്ലബ് പ്രസിഡന്റ് പ്രസ്താവിച്ചു. ഫോമയെ സ്നേഹിക്കുന്ന എല്ലാവരിൽ നിന്നും തനിക്കു വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്നു അപേക്ഷിച്ചു.
ഇനിയും കൂടുതൽ മലയാളി യുവത്വങ്ങളെ ഫോമയുടെ കുടക്കീഴിൽ കൊണ്ടുവരുമെന്ന വാഗ്ദ്ധാനത്തോടെ ഫോമാ തെരെഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പാക്കികൊണ്ട് നിലവിൽ ഫോമാ നാഷണൽ കമ്മറ്റി മെമ്പറും, ക്യാപിറ്റൽ റീജിയണിലെ കൈരളി ബാൾട്ടിമോറിന്റെ പ്രതിനിധിയുമായ മാത്യു വർഗ്ഗീസ് (ബിജു) ജനറൽ സെക്രട്ടറിയായി സ്ഥാനാർഥിയായി മത്സരിക്കുന്നത്.
മലയാളി യുവത്വങ്ങളെ ഫോമയുടെ കുടകീഴിൽ അണിനിരത്തുക, ഫോമയെ കൂടുതൽ ജനകീയവത്കരിക്കുക , ജീവകാരുണ്യപ്രവർത്തികൾക്ക് കൂടുതൽ മുൻഗണന, അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളിലും, ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകുക എന്നിവക്കായി പ്രവർത്തിക്കുമെന്ന ഉറപ്പോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതെന്ന് മാത്യു വർഗീസ് പറഞ്ഞു. മാത്രമല്ല താൻ യാതൊരു പാനലിന്റെയും ഭാഗവുമല്ല.
ഫോമയുടെ തുടക്കം മുതൽ പ്രാദേശികതലത്തിൽ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷം നാഷണൽ കമ്മറ്റി അംഗമെന്ന നിലയിൽ കഴിവിന്റെ പരമാവധി സംഘടനക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചുവെന്ന ചാരിതാർഥ്യമുണ്ട്. ഫോമയുടെ ചരിത്രത്തിൽ ആദ്യമായി നൂറുകണക്കിന് യുവജനങ്ങളെ അണിനിരത്തി 20/ 20 ക്രിക്കറ്റ് ടൂർണമെൻറ് ന്യൂയോർക്കിൽ സംഘടിപ്പിക്കുവാൻ സാധിച്ചു. ടൂർണമെൻറ് കമ്മറ്റിയുടെ ചെയർമാൻ താനായിരുന്നു. ഈ ടൂർണ്ണമെന്റിലൂടെ ഒട്ടേറെ യുവജനങ്ങളെ ഫോമയെന്ന സംഘടനയെ പരിചയപ്പെടുത്താനും സാധിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥിയായിരിക്കെ അമേരിക്കയിലെത്തി, വന്ന കാലം മുതൽ സാമൂഹിക-സാംസ്‌കാരിക – കായിക സംഘടനകളിലും മാർത്തോമാ യുവജനസഖ്യത്തിലും സജീവപ്രവർത്തകനായിരുന്നു. 1991 ൽ ന്യൂയോർക്കിൽ മാത്യു വർഗീസ് തന്നെ ക്യാപ്റ്റൻ ആയി തുടക്കമിട്ട കേരളം ക്രിക്കറ്റ് ക്ലബ്ബാണ് ഇപ്പോഴത്തെ മില്ലേനിയം ക്രിക്കറ്റ് ക്ലബ്.
പുതുതലമുറയെ ഫോമയുടെ ശക്തിയാക്കി മാറ്റുവാനും, ഫോമയുടെ അന്തസ്സുയർത്തുന്ന ജനപ്രിയ പദ്ധതികൾക്ക് നേതൃത്വം നൽകാനും സംഘടനയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കണമെന്ന
അഭ്യർത്ഥനയുമായി ഫോമാ കുടുംബാംഗങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ ഒരുങ്ങികഴിഞ്ഞെന്നും മാത്യു വർഗീസ് പറഞ്ഞു.78

Share This:

Comments

comments