തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു.

0
1042
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: തലക്ക് പരുക്ക് പറ്റി ആശുപത്രിയില്‍ എത്തിയ രോഗിയെ ഡോക്ടര്‍ ആളുമാറി കാലിന് ശസ്ത്രക്രിയ ചെയ്തു. വിജേന്ദ്ര ത്യാഗി എന്ന രോഗിയെയാണ് ആളുമാറി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലെ സുശ്രുത ട്രോമാ സെന്ററിലെ മുതിര്‍ന്ന ഡോക്ടര്‍ക്കാണ് അബദ്ധം പറ്റിയത്. ഒരു അപകടത്തില്‍ മുഖത്തിനും തലയ്ക്കും നിസ്സാര പരിക്കുകളോടെ ആശുപത്രിയിലെത്തിയതായിരുന്നു രോഗിയായ വിജേന്ദ്ര ത്യാഗി.
എന്നാല്‍ ശസ്ത്രക്രിയ വിദഗ്ധന് മറ്റൊരു രോഗിയായ വിരേന്ദ്രയുമായി വിജേന്ദ്ര ത്യാഗിയെ മാറിപ്പോകുകയായിരുന്നു. ഇയാള്‍ കാലില്‍ ഒടിവുകളുമായാണ് ആശുപത്രിയില്‍ ചികിത്സയിലെത്തിയത്. കാലിന് ചെറിയൊരു ദ്വാരം ഇട്ട് അതില്‍ ഒരു പിന്ന് ഘടിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്ത് . അനസ്തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത് എന്നതിനാല്‍ ത്യാഗി ഇത് അറിഞ്ഞില്ല. ഏപ്രില്‍ 19നാണ് ശസ്ത്രക്രിയ നടന്നത്.
എന്നാല്‍ അനാസ്ഥ ശ്രദ്ധയില്‍ പെടുത്തിയതോടെ പിന്‍ എടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ എടുത്തുവെന്ന് ത്യാഗിയുടെ മകന്‍ അങ്കിത് ത്യാഗി പറഞ്ഞു. സംഭവത്തില്‍ ട്രോമാ സെന്റര്‍ അന്വേഷണം നടത്തിവരികയാണ്. കുറ്റാരോപിതനായ ഡോക്ടറെ ശസ്ത്രക്രിയ ചെയ്യുന്നത് വിലക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share This:

Comments

comments