വിദേശവനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ച്‌ സഹോദരി.

0
1113
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ സഹോദരിയും ഭര്‍ത്താവും. മൃതദേഹം കണ്ടെത്തിയ ഇടത്ത് ലിഗക്ക് തനിയെ എത്താനാവില്ലെന്നും സഹോദരി പറഞ്ഞു. ആരെങ്കിലും ലിഗയെ അങ്ങോട്ട് എത്തിച്ചതാകാം. മൃതദേഹം കിടന്നിരുന്നത് സംശയാസ്പദമായ നിലയിലാരുന്നുവെന്നും ഇല്‍സി പറഞ്ഞു.
വിഷക്കായ കഴിച്ചുകൊണ്ടുള്ള മരണം എന്നത് കെട്ടുകഥയാണെന്നും സുഹൃത്ത് ആന്‍ഡ്രു പറഞ്ഞു. എന്നാല്‍ പൊലീസ് മേധാവിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആന്‍ഡ്രു പറഞ്ഞു.
എന്നാല്‍, വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമയം എടുത്തായാലും സത്യം കണ്ടെത്തും. കൂടുതല്‍ പരിശോധനകള്‍ക്കായി വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

Share This:

Comments

comments