ഗീത ഗോപിനാഥിന് അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്ട് ആന്‍ഡ് സയന്‍സസില്‍ അംഗത്വം.

0
435
പി.പി. ചെറിയാന്‍.
വാഷിങ്ടന്‍: അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് ഏപ്രില്‍ 18 ന് പ്രഖ്യാപിച്ച അംഗത്വ ലിസ്റ്റില്‍ ഗീതാ ഗോപിനാഥ് ഉള്‍പ്പെടെ മൂന്നിന്ത്യക്കാര്‍ സ്ഥാനം നേടി.ആഗോളാടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 213 പെരെയാണ് 238ാമത് വാര്‍ഷിക ക്ലാസ് ഓഫ് മെംബേഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ 177 പേര്‍ അമേരിക്കയില്‍ നിന്നും 36 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്.ഗീതാ ഗോപിനാഥിന് പുറമെ പരാഗ് എ. പഥക്ക്, ഗുരീന്ദര്‍ എസ്. സോഹി എന്നിവരാണ് ഇന്ത്യന്‍ അമേരിക്കന്‍ വംശജരായി തിരഞ്ഞെടുക്കപ്പെട്ടവര്‍.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ധനശാസ്ത്രത്തില്‍ ബിരുദവും ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഗീതാ ഗോപിനാഥ് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എക്കണോമിക്‌സില്‍ ഡോക്ടറേറ്റ് നേടിയത്.
ഇന്ത്യന്‍ ഫിനാന്‍സ് മിനിസ്ട്രി G20 മാസ്റ്റേഴ്‌സ് അഡ് വൈസറി ഗ്രൂപ്പ് മെംബറായും വേള്‍ഡ് എക്കണോമിക് ഫോറം യങ്ങ് ഗ്ലോബല്‍ ലീഡറായും പ്രവര്‍ത്തിച്ചിട്ടുള്ള ഗീതാ ഐഎംഎഫിന്റെ 45 വയസ്സിനു താഴെ തിരഞ്ഞെടുക്കപ്പെട്ട 25 സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു. കേരള ചീഫ് മിനിസ്റ്റര്‍ എക്കണോമിക് ഉപദേശകയും ആയിരുന്നു. കേംബ്രിഡ്ജില്‍ ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മെംബര്‍മാര്‍ ഔദ്യോഗികമായി ചുമതയേല്‍ക്കും.

Share This:

Comments

comments