ഇനി ഇന്ത്യയിലേക്കില്ലെന്ന് മോദിക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി.

0
832
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: സമ്മര്‍വെക്കേഷനില്‍ ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനു പോയിരുന്ന 10 വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി ഇനി മുതല്‍ ഇന്ത്യയിലേക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയൊ സന്ദേശം അയച്ചു.
ഇന്ത്യയില്‍ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണു പെണ്‍കുട്ടിയുടെ വിഡിയോ സന്ദേശംഇന്ത്യയില്‍ എത്തിയാല്‍ മാനഭംഗത്തിനിരയാകുമോ എന്ന ഭയമാണ് ഇന്ത്യയിലേക്കു പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നു പേരു വെളിപ്പെടുത്താത്ത പെണ്‍കുട്ടി വിഡിയൊ സന്ദേശത്തില്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയില്‍ സ്ത്രീകളും പെണ്‍കുട്ടികളും മാനഭംഗത്തിനിരയാകുന്നുവെന്നു വാര്‍ത്തകള്‍ ദിനംതോറും പ്രത്യക്ഷപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.ജമ്മു കശ്മീര്‍ കഠ്‌വയില്‍ എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ മയക്കു മരുന്നു നല്‍കി കൂട്ട ബലാത്സംഗം നടത്തിയ സംഭവം മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടി വിഡിയൊ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.56

Share This:

Comments

comments