റോഡിയോ ജോക്കി രാജേഷിനെ വെട്ടിയ വാള്‍ കണ്ടെടുത്തു.

0
569
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. കൊല്ലം ശക്തികുളങ്ങരയിലുള്ള പറമ്ബില്‍ നിന്നാണ് വാള്‍ കണ്ടെടുത്തത്.
പിടിയിലായ പ്രതി അപ്പുണ്ണിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ കണ്ടെടുത്തത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സ്ഥലമൊരുക്കിയതിന് അറസ്റ്റിലായ സനുവിന്റെ വീടിന് പരിസരത്തായിരുന്നു തെളിവെടുപ്പ്.
കൊലയ്ക്കു ശേഷം ഇവിടെത്തി ആയുധം ഉപേക്ഷിച്ചു എന്നായിരുന്നു അപ്പുണ്ണിയുടെ മൊഴി. മുന്‍പും അലിഭായിയും കൂട്ടുപ്രതിയായ തന്‍സീറും ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ ആയുധവും വീണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞു.

Share This:

Comments

comments