വായമൂടിക്കെട്ടി ആസിഫയുടെ സമപ്രായക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു.

0
602
സാലിം ജിറോഡ്‌.
മുക്കം: അതിഭീകരമായി കൊലചെയ്യപ്പെട്ട തങ്ങളുടെ കൂട്ടുകാരി ആസിഫയുടെ നീതിക്കുവേണ്ടി സമപ്രായക്കാരായ വിദ്യാര്‍ഥിനികള്‍ തെരുവില്‍ പ്രതിഷേധിച്ചു. ഗോതമ്പറോഡ് അങ്ങാടിയില്‍ ആസിഫയുടെ ഫോട്ടോകള്‍ ഉയര്‍ത്തി പിടിച്ച് വയലറ്റ് റിബണ്‍ കൊണ്ട് വായ മൂടി കെട്ടിയായിരുന്നു വിദ്യാര്‍ഥിനികളുടെ വേറിട്ട പ്രതിഷേധം. ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികളും മലര്‍വാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച ‘ആസിഫക്കൊപ്പം’ മൗനജാഥക്ക് റിയ മുജീബ്, ഹിന ഫസല്‍, ഹന നവാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ഫോട്ടോ:നീതിക്കുവേണ്ടി ആസിഫക്കൊപ്പം: ഗോതമ്പ റോഡില്‍ ആസിഫയുടെ സമപ്രായക്കാരുടെ വായമൂടിക്കെട്ടി പ്രതിഷേധം)4

Share This:

Comments

comments