വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു.

0
494
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സായിരുന്നു.
ഇവരുടെ മര്‍ദ്ദനത്തെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫോഴ്‌സ് പിരിച്ചുവിടാനുള്ള തീരുമാനം. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് എസ്പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനത്തേയ്ക്ക് തിരികെ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റൂറല്‍ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം ചട്ടം ലംഘിച്ചാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്. എആര്‍ ക്യാമ്ബിലെ പൊലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട്കൊണ്ടുള്ള പൊലീസ് സ്റ്റേഷന്‍ പരിചയം തീരെയില്ലാത്തവരാണ് ഇതിലെ അംഗങ്ങള്‍.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് അംഗങ്ങളായ പൊലീസുകാരാണ്. ഇവര്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ഇറക്കിയതുമുതല്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ശ്രീജിത്തിന് സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പാണ് മര്‍ദ്ദനമേറ്റതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

Share This:

Comments

comments