വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനലില്‍ സിന്ധു-സൈന പോരാട്ടം നാളെ.

0
594
ജോണ്‍സണ്‍ ചെറിയാന്‍.
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍ഡ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍. പി വി സിന്ധുവും സൈന നെഹ്‌വാളും കലാശപ്പോരില്‍ ഏറ്റുമുട്ടും. ഇതോടെ ഇന്ത്യ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ചു.
ആദ്യ സെമിയില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്ബ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. നാളെ രാവിലെ 9.30നാണ് ഫൈനല്‍.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും ഫൈനലിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് മെഡല്‍ ഉറപ്പിച്ചത്. ഫൈനലില്‍ മലേഷ്യയുടെ ലീ ചോങ് വെയാണ് ശ്രീകാന്തിന്റെ എതിരാളി. ഇന്ത്യയുടെ എച്ച്‌എസ് പ്രണോയിയെ തോല്‍പ്പിച്ചാണ് ലീ ചോങ് വെ ഫൈനലിലെത്തിയത്.

Share This:

Comments

comments