Friday, March 29, 2024
HomeGulfഅരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ധനകാര്യ വകുപ്പിന്‍റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്.

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ധനകാര്യ വകുപ്പിന്‍റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ധനകാര്യ വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസാവും കൈകാര്യം ചെയ്യുക. ധനകാര്യ വകുപ്പിന്‍റെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് നല്‍കില്ല.
വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വിശ്വസ്തനായ ധനകാര്യ സെക്രട്ടറിയാവും പ്രധാനമന്ത്രിയെ സഹായിക്കുക. കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുകൂടാതെ അടുത്ത മൂന്ന് മാസത്തേക്ക് പൂര്‍ണ വിശ്രമം അദ്ദേഹത്തിന് ആവശ്യമാണ്.
RELATED ARTICLES

Most Popular

Recent Comments