ന്യൂയോര്‍ക്ക്: ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ഫിലിപ്പ് ചെറിയാന്‍ (സാം) ഫോമയുടെ തുടക്കം മുതല്‍ സജീവമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു.
അധികാര മോഹമോ അംഗീകാരത്തിനുള്ള താല്പര്യമോ ഇല്ലാതെ സംഘടനാ പ്രവര്‍ത്തനം മാത്രം എന്നും ലക്ഷ്യമിട്ട ഫിലിപ്പ് ചെറിയാന്‍ മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണു ഇലക്ഷന്‍ രംഗത്തേക്കു വന്നത്. മറ്റുള്ളവര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞുള്ള പ്രചാരണത്തിലൊന്നും താല്പര്യമില്ലെന്നു പറയുന്ന ഫിലിപ്പ് ചെറിയാന്‍ വിജയ പരാജയങ്ങളെ ഒരേ മനസൊടെ സ്വീകരിക്കുന്ന വ്യക്തിയാണു താനെന്നും പറഞ്ഞു. എന്നു കരുതി മത്സര രംഗത്തു നിന്നു പിന്മാറാനൊന്നും ഒരുക്കമല്ല.
മുന്നു പതിറ്റാണ്ടായിന്യൂയോര്‍ക്കില്‍ റോക്ക് ലാന്‍ഡില്‍ താമസിക്കുന്ന സാം ബിസിനസ് അടക്കം വിവിധ കര്‍മ്മരംഗങ്ങളില്‍ പ്രവര്‍ത്തിച്ചു.
പാലാ സെന്റ് തോമസില്‍ നിന്നു ബോട്ടണി ബിരുദവും പിന്നീട് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മാസ്‌റ്റേഴ്‌സും നേടിയ സാം അമേരിക്കയില്‍ വന്ന ശേഷവും ബിരുദങ്ങള്‍ നേടി. അതിനു പുറമെ ആള്‍ട്രാ സൗണ്ട് ടെക്‌നോളജി (ടെക്‌നോളജിസ്റ്റ്) അസോസിയേറ്റ് ഡിഗ്രിയും. മരണം വരെ വിദ്യാര്‍ത്ഥി ആയിരിക്കുമെന്ന് പറയാറുള്ള സാം ഇപ്പോഴും പുതിയ വിഷയങ്ങള്‍ പഠിക്കാനും ഡിഗ്രി എടുക്കാനും തല്പരനാണ്.
അവിഭക്ത ഫൊക്കാനയില്‍ പ്രവര്‍ത്തനം ആരംഭിച്ച സാം വലിയ സുഹ്രുദ്ബന്ധത്തിനുടമയാണ്. ഏതു സമയത്തും സുഹൃത്തുക്കളോടൊപ്പം ചെലവിടാനും അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരാനും സമയം കണ്ടെത്തുന്ന ചുരുക്കം ചില മലയാളികളിലൊരാള്‍. വോളിബോള്‍ താരമായിരുന്ന പരേതനായ ജിമ്മി ജോര്‍ജ് സഹപാഠിയായിരുന്നു. അക്കാലത്ത് അവിടെ പഠിച്ച അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ജോസ് ജോര്‍ജ് (ഐ. ജി), ഗോപിനാഥ് (ഐ. ജി) എന്നിവര്‍ അടുത്ത സുഹൃത്തുക്കളായി ഇപ്പോഴും തുടരുന്നതിനും മറ്റൊരു കാരണമില്ല. സെന്റ് തോമസിന്റെ സുവര്‍ണ കാലമെന്നാണു ആ കാലം അറിയപ്പെടുന്നത്. (19701975)
മൂന്നു വര്‍ഷം സെന്റ് തോമസിലെ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്നു. ഗായകന്‍ കൂടിയായ ഫിലിപ്പ് ചെറിയാന്‍ കലാകാരനും സഹൃദയനും ആണ്. നാട്ടില്‍ നിന്ന് വരുന്ന കലാകാരന്മാരും ഗായകരും മിക്കപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ വന്നുപാടുന്നു. പാടാനായി ഒരു സൗണ്ട് സിസ്റ്റം തന്നെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. പാല സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്തു സ്‌റ്റേജുകളില്‍ നിറ സാന്നിധ്യമായിരുന്നു.
ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്) റോക്ക് ലാന്‍ഡ് മലയാളി അസോസിയേഷന്‍ (റോമ) എന്നീ സംഘടനകളുടെ സ്ഥാപക അംഗവും റോമ അസോസിയേഷന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമാണ്.
നല്ല ക്രുഷിക്കാരന്‍ കൂടിയാണു ഫിലിപ്പ് ചെറിയാന്‍. വീടിനു ചുറ്റുമുള്ള കൃഷിത്തോട്ടം, പൂന്തോട്ടം എന്നിവ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
വൈസ് പ്രസിഡന്റായാല്‍ സംഘടനക്കു വേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കുമെന്നു സാം ഉറപ്പു പറയുന്നു. ആരുമൊത്തും പ്രവര്‍ത്തിക്കുന്നതിനു ബുദ്ധിമുട്ടില്ല. അതിനാല്‍ തന്നെ ഒരു പാനലുമായും ബന്ധമില്ല.
ഭാര്യ ആനി ഫിലിപ്പ് വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ 28 വര്‍ഷമായി മെഡിക്കല്‍ ടെക്‌നോളജിസ്‌ററായി ജോലി ചെയ്യുന്നു. മൂത്തമകന്‍ ഷെറിന്‍ ഫിലിപ്പ് സി.പി.എ, െ്രെപസ് വാട്ടര്‍ കൂപ്പേഴ്‌സില്‍ സീനിയര്‍ അകൗണ്ടെന്റാണ്. ഇളയ മകന്‍ ഷിനു ഫിലിപ്പ് വിദ്യാര്‍ഥി.
സുഹൃത്ബന്ധങ്ങള്‍ വോട്ടായി മാറുമ്പോള്‍ ഫിലിപ്പ് ചെറിയാന്‍ വൈസ് പ്രസിഡന്റ് ആകാന്‍ മറ്റു പ്രതിബന്ധങ്ങള്‍ ഇല്ല. എല്ലാവരുടെയും സഹകരണവും വോട്ടും നല്‍കണമെന്നു ഫിലിപ്പ് ചെറിയാന്‍