
Home News Kerala വാഹനമിടിച്ച് പരിക്കേറ്റ് നടുറോഡില്‍ വീണ് കിടന്ന സ്ത്രീയെ തിരിഞ്ഞ് നോക്കാതെ യാത്രക്കാര്‍.
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: വാഹനമിടിച്ച് പരിക്കേറ്റ് നടുറോഡില്‍ വീണ് കിടന്ന സ്ത്രീയെ തിരിഞ്ഞ് നോക്കാതെ യാത്രക്കാര്‍. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. 65കാരിയായ ഫിലോമിനയെന്ന സ്ത്രീയാണ് മണിക്കുറോളം പരിക്കേറ്റ് റോഡില്‍ കിടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവരെ ബൈക്ക് ഇടിച്ചത്. കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിനു സമീപമായിരുന്നു അപകടം.
തിരക്കേറിയ റോഡില്‍ വീണ സ്ത്രീയ്ക്കരികിലൂടെ സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും വാഹനം നിര്‍ത്താനോ ഇവരെ സഹായിക്കാനോ തയാറായില്ല. വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ട് യുവാക്കളാണ് ഇവരെ പിടിച്ചെഴുന്നേല്‍പ്പിച്ചതും മുറിവ് വച്ചുകെട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മൂന്ന് പേരുമായി പോയ ബൈക്കാണ് സ്ത്രീയെ ഇടിച്ചത്. ഇതില്‍ സഞ്ചരിച്ച ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും ബൈക്കിടിച്ച ആറ്റിങ്ങല്‍ സ്വദേശി അരുണിനെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
Comments
comments