ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

0
306
ജോണ്‍സണ്‍ ചെറിയാന്‍.
പൊഖ്റാന്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 8.42 ഓടെ രാജസ്ഥാനിലെ പൊഖ്റാനിലാണ് പരീക്ഷണം നടന്നത്.
റഷ്യയുടെ സഹായത്തോടെ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം വികസിപ്പിച്ചെടുത്ത ബ്രഹ്മോസിന് ശബ്ദത്തേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ 290 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ട്. സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍ വാഹിനികള്‍, മൊബൈല്‍ ലോഞ്ചറുകള്‍ എന്നിവയില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് 300 കിലോയോളം സ്ഫോടക വസ്തു വഹിക്കാന്‍ ശേഷിയുണ്ട്.

Share This:

Comments

comments