
Home News Kerala സാമൂഹ്യപ്രവര്‍ത്തകനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി ആര്‍ ചന്ദ്രദത്ത് (75) അന്തരിച്ചു. മൃതദേഹം ഏഴുമണിയോടെ തളിക്കുളത്ത് വസതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അയ്യന്തോള്‍ കോസ്റ്റ് ഫോഡില്‍, നാല് മണിയോടെ മെഡിക്കല്‍ കോളജിന് കൈമാറും. ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശതകളെയും വെല്ലുവിളിച്ച് അവസാന കാലം വരെ പൊതുരംഗത്ത് നിറഞ്ഞു നിന്ന ദത്തുമാഷ് സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരടക്കം വിപുലമായ സൗഹൃദ ബന്ധത്തിനുടമയാണ്.
തൃപ്രയാര്‍ ഗവണ്‍മെന്റ് ശ്രീരാമ പോളിടെക്നിക്ക് അധ്യാപകനായിരുന്ന ചന്ദ്രദത്ത് എന്‍ജിഒ യൂണിയന്റെയും കെജിഒയുടെയും ജില്ലാ ഭാരവാഹിയായും എഫ്‌എസ്‌ഇടിയു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാട്ടിക മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത നേതാക്കളിലൊരാളും പാര്‍ട്ടി പൊന്നാനി താലൂക്ക് സെക്രട്ടറിയുമായിരുന്ന ടികെ രാമന്റെയും ഇആര്‍ കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ചന്ദ്രദത്ത് സിപിഐഎമ്മില്‍ ഉറച്ചു നിന്നു. 1962 മുതല്‍ 72 വരെ സിപിഐഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായി.
വലപ്പാട് ഗവണ്‍മെന്റ് ഹൈസ്കൂള്‍, തൃപ്രയാര്‍ ശ്രീരാമ പോളി ടെക്നിക്ക്, അലഹബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ടെക്നോളി ആന്റ് എഞ്ചിനീയറിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വലപ്പാട് സ്കൂളില്‍ പഠിക്കുമ്ബോള്‍ വിമോചന സമരത്തിനെതിരെ പ്രകടനം നടത്തിയപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനിരയായി.
മലബാര്‍ ഐക്യവിദ്യാര്‍ത്ഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു. പഠനം കഴിഞ്ഞ് റെയില്‍വെയില്‍ ജോലി കിട്ടിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടതിനാല്‍ പൊലീസ് വെരിഫിക്കേഷനില്‍ തള്ളിപ്പോയി. എഞ്ചിനീയിറിങില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ അദ്ദേഹത്തിന് പഠിച്ച ശ്രീരാമ പോളിയില്‍ തന്നെ 1969 ല്‍ തത്കാലിക അധ്യാപകനായി ജോലി ലഭിച്ചു.
Comments
comments