ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യത്തിനു ഭീഷണിയെന്ന് ഹിലരി.

0
328
പി.പി. ചെറിയാന്‍.
ഇന്ത്യയിലും, അമേരിക്കയിലും ജനാധിപത്യത്തിന് ഭീഷിണിയെന്ന് ഹില്ലരിലോകത്തെല്ലാടവും, പ്രത്യേകിച്ച് ഇന്ത്യയിലും, അമേരിക്കയിലും ജനാധിപത്യം വന്‍ ഭീഷിണിയെയാണ് നേരിടുന്നതെന്നും, ഇതില്‍ നിന്നും ഒരു മോചനം ആവശ്യമാണെന്നും, മുന്‍ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറിയും, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹില്ലരി ക്ലിന്റന്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ വാരാന്ത്യം മുബൈയില്‍ നടന്ന ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹില്ലരി.ലൈംഗീകതയ്‌ക്കെതിരെയും, വംശീയതയ്‌ക്കെതിരെയും നടക്കുന്ന പോരാട്ടത്തില്‍ ഊര്‍ജ്ജം ഉള്‍കൊള്ളുന്നതിന് ലോകരാഷ്ട്രങ്ങള്‍ ഉറ്റു നോക്കുന്നത് ഇന്ത്യയെയാണെന്ന് ഹില്ലരി കൂട്ടിചേര്‍ത്തു.
അതൊടൊപ്പം ജനാധിപത്യം നേരിടുന്ന ഭീഷിണിയും ഇല്ലായ്മ ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഹില്ലരി പറഞ്ഞു.ജനാധിപത്യത്തെ അടിവേരുകള്‍ പിഴുതെറിയുന്നതിന് ഇരു രാജ്യങ്ങളിലും അടിയൊഴുക്കുകള്‍ ശക്തമാക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഹില്ലരി അഭിപ്രായപ്പെട്ടു.ഇമ്മിഗ്രന്റിനെതിരെ ട്രമ്പിന്റെ പ്രതികരണമാണ് യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന് ജയം നേടികൊടുത്തതെന്നും ഹില്ലരി പറഞ്ഞു.
മുന്‍ എഫ്.ബി.ഐ. ഡയറക്ടര്‍ ജെയിംസ് കോമി 2016 ഒക്ടോബറില്‍ തന്റെ പ്രൈവറ്റ് ഇമെയില്‍ സെര്‍വറിനെ കുറിച്ചു കോണ്‍ഗ്രസ്സിന് നല്‍കിയ കത്ത്ു വെളുത്തവര്‍ഗ്ഗക്കാരായ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്നും ഹില്ലരി പരാതിപ്പെട്ടു.

Share This:

Comments

comments