ഗാനമേളക്കിടെ പ്രശസ്ത യുവ ഗായകന്‍ കുഴഞ്ഞു വീണു, നില ഗുരുതരം.

0
1277
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : ഗാനമേളക്കിടെ പ്രശസ്ത യുവ ഗായകന്‍ കുഴഞ്ഞു വീണു. ഗാനമേളകളില്‍ ശ്രദ്ധേയനായ യുവ ഗായകനും തിരുവനന്തപുരം സ്വദേശിയുമായ ഷാനവാസാണ് ശാര്‍ക്കര ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്കിടെ സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് താഴേക്ക് വീണത്. മറ്റൊരു ഗായികയ്ക്കൊപ്പം തമിഴ് ഗാനം ആലപിക്കുന്നതിനിടെയാണ് ഷാനവാസ് വേദിയില്‍ നിന്ന് താഴേക്ക് വീണത്.ഉടന്‍ തന്നെ ഓടിക്കൂടിയ ആള്‍ക്കാര്‍ ഷാനവാസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷാനവാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഐ സി യുവിലാണ് ഇപ്പോള്‍ ഷാനവാസ്. ശാര്‍ക്കരയില്‍ ഗാനമേളക്കിടെ കണ്ടുനിന്നവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ കാണാം.സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും ഗാനമേളകളിലൂടെ പ്രശസ്തനാണ് ഷാനവാസ്. ഗായകന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനുമായുള്ള പ്രാര്‍ഥനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Share This:

Comments

comments