ഓസ്റ്റിനില്‍ സ്‌ഫോടന പരമ്പര; രണ്ട് മരണം.

0
543
പി. പി. ചെറിയാന്‍.
ഓസ്റ്റിന്‍: ടെക്‌സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഗവര്‍ണര്‍ 15,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.
വീടുകളുടെ മുന്നില്‍ വയ്ക്കുന്ന പെട്ടികള്‍ അകത്തു കൊണ്ടുപോയി തുറക്കുന്നതിനിടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഇന്ന് ഒരു യുവാവ് കൂടി മരിച്ചതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ സ്‌ഫോടനം. പരിചിതമല്ലാത്ത പെട്ടികള്‍ വീടിനു മുന്നില്‍ കാണുകയാണെങ്കില്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് ഓസ്റ്റിന്‍ പൊലീസ് ചീഫ് ബ്രയാന്‍ മാന്‍ലെ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ഓര്‍ഡ്‌ഫോര്‍ട്ട് ഡ്രൈവിലും ഉച്ചയോടെ ഗലിന്റൊ സ്ട്രീറ്റിലുമാണ് സ്‌ഫോടനം ഉണ്ടായത്. ആദ്യ സ്‌ഫോടനത്തില്‍ 17 വയസുകാരന്‍ കൊല്ലപ്പെടുകയും രണ്ടാമത്തെ സ്‌ഫോടനത്തില്‍ 75 വയസുള്ള സ്ത്രീക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ മാസം രണ്ടിന് നടന്ന സ്‌ഫോടനത്തില്‍ 30 വയസ്സുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടികള്‍ കണ്ടാല്‍ 911 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.4

Share This:

Comments

comments