തോക്ക് നിയന്ത്രണം: ട്രംപ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്.

0
463
പി.പി. ചെറിയാന്‍.
വാഷിങ്ടന്‍ ഡിസി: ഫ്‌ളോറി!ഡ സ്കൂള്‍ വെടിവെപ്പില്‍ 17 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് സമാന സംഭവങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നും തോക്ക് നിയന്ത്രണം എങ്ങനെ നടപ്പാക്കണമെന്നും നടന്ന ചര്‍ച്ചയില്‍ ഉരുതിരിഞ്ഞുവന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും ട്രംപ് പുറകോട്ട് പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. നാഷനല്‍ റൈഫിള്‍ അസോസിയേഷന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ട്രംപ് തോക്ക് നിയന്ത്രണ നിര്‍ദേശങ്ങളില്‍ നിന്നും പുറകോട്ടു പോയി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്‌സ് വ്യക്തമാക്കി.
മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, സ്വഭാവ പരിശോധന നിര്‍ബന്ധമാക്കുക, സുരക്ഷാ ഭീഷണി ഉണ്ടെന്ന് അറിവു ലഭിച്ചാല്‍ അവരില്‍ നിന്നും തോക്ക് പിടിച്ചെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ട്രംപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്. ഫെഡറല്‍ നിയമം നിര്‍മിക്കാന്‍ പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ പോരെന്നും അതിന് എല്ലാ ഭാഗത്തു നിന്നും പിന്തുണ ആവശ്യമാണെന്നും സാറാ പറഞ്ഞു. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് അംഗങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിവരികയാണെന്നും സാറാ സാന്റേഴ്‌സ് വ്യക്തമാക്കി.

Share This:

Comments

comments