കോളജ് അധ്യാപകനെ സ്റ്റാഫ് റൂമില്‍ കയറി വെടിവച്ച്‌ കൊലപ്പെടുത്തി.

0
859
ജോണ്‍സണ്‍ ചെറിയാന്‍.
ന്യുഡല്‍ഹി: കോളജ് അധ്യാപകനെ സ്റ്റാഫ് റൂമില്‍ കയറി വെടിവച്ച്‌ കൊന്ന ശേഷം വിദ്യാര്‍ത്ഥി ഒളിവില്‍ പോയി. ഹരിയാനയിലെ ഖര്‍ഖോദ സോണിപത്തില്‍ ഷഹീദ് ദല്‍ബീര്‍ സിംഗ് കോളജില്‍ ചൊവ്വാഴ്ചയാണ് സംഭവം.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. വിപിഒ റോഹ്ന സ്വദേശിയാണ് ഇയാള്‍. സോനപട്ട്, സെക്ടര്‍ 23 സ്വദേശി രാജേഷ് മാലിക് എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. നാലു തവണയാണ് രാജേഷിന് വെടിയേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
അധ്യാപകന്‍ സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Share This:

Comments

comments