ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം; എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

0
427
Indian army soldiers arrive at the site of a gun battle, on the outskirts of Srinagar, Indian controlled Kashmir, Saturday, Feb. 20, 2016. Islamic militants fired automatic rifles at a convoy of Indian paramilitary soldiers in the Indian portion of Kashmir on Saturday, before taking refuge in a nearby government building, police said.(AP Photo/Dar Yasin)
ജോണ്‍സണ്‍ ചെറിയാന്‍.
റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയിലെ കിസ്താരം എന്ന പ്രദേശത്തുണ്ടായ നക്സല്‍ ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറ് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇതില്‍ നാലു പേര്‍ ഗുരുതരാവസ്ഥയിലാണ്.
സി.ആര്‍.പി.എഫിന്റെ 212 ബറ്റാലിയനിലെ എട്ട് പേരാണ് മരിച്ചത്. കിസ്താരം പ്രദേശത്തെ വനപ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തവേ സൈനിക വാഹനം തകര്‍ക്കുകയായിരുന്നു. കുഴിബോംബുകളില്‍ നിന്നും സുരക്ഷ നല്‍കുന്ന വാഹനത്തിലായിരുന്നു സൈനികരുടെ യാത്ര.
വാര്‍ത്താ എജന്‍സിയായ പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ സുക്മയിലെ ബുര്‍കാപാല്‍ പ്രദേശത്ത് ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Share This:

Comments

comments