ഹ്യൂസ്റ്റന്‍ സീറൊ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാള്‍ മാര്‍ച്ച് 16,17,18, തിയ്യതികളില്‍.

0
544
എ.സി. ജോര്‍ജ്.
ഹ്യൂസ്റ്റന്‍: സെന്റ് ജോസഫ് സീറൊ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാള്‍ നടത്തുന്നു. മാര്‍ച്ച് 16,17,18, തിയ്യതികളിലായിട്ടാണ് ഭക്ത്യാദര പൂര്‍വ്വമായ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലും മീഡിയ പബ്ലിസിറ്റി കോ-ഓര്‍ഡിനേറ്ററായ ഐസക് വര്‍ഗീസ് പുത്തനങ്ങാടിയും അറിയിച്ചു.
മാര്‍ച്ച് 16,ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കുരിശിന്‍െ വഴി, കൊടിയേറ്റ്, നൊവേനാ, ലതീഞ്ഞ്, കുര്‍ബ്ബാന.
മാര്‍ച്ച് 17 ശനിയാഴ്ച വൈകുന്നേരം 5.30ന് നൊവേനാ, ലതീഞ്ഞ്, കുര്‍ബ്ബാന, കൊന്തനമസ്‌കാരം, പ്രദക്ഷിണം. മാര്‍ച്ച് 18-ാം തീയതി ഞായറാഴ്ച രാവിലെ 8.45ന്, സാപ്ര, ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, ലതീഞ്ഞ്. തുടര്‍ന്ന് വാദ്യമേളങ്ങളോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, സ്നേഹ വിരുന്ന്.
തിരുനാള്‍ തിരുകര്‍മ്മങ്ങളിലേക്കും, ആഘോഷ പരിപാടികളിലേക്കും എല്ലാ വിശ്വാസികളേയും, ഭക്തജനങ്ങളേയും ഇടവക പ്രവര്‍ത്തക സമീതി സ്വാഗതം ചെയ്തിട്ടുണ്ട്.6

Share This:

Comments

comments