കെവിന്‍ തോമസ് ന്യൂയോര്‍ക്കില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു.

0
804
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ന്യൂയോര്‍ക്ക് സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണിയുമായ കെവിന്‍ തോമസ് ന്യൂയോര്‍ക്ക് സെക്കെന്റ് കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. യുഎസ് സിവില്‍റൈറ്റ്‌സ് കമ്മീഷന്‍ അഡ്‌വൈസറി കമ്മിറ്റി അംഗമായ കെവിന്‍ തോമസ് ജൂണ്‍ 26 ന് നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയിലാണ് മത്സരിക്കുന്നത്.
പതിമൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പ്രതിനിധി പീറ്റര്‍ കിങ്ങിന്റെ ഉറച്ച സീറ്റിലാണ് കെവിന്‍ ഒരു കൈ നോക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. പത്താം വയസ്സിലാണി മാതാപിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്നും കെവിന്‍ തോമസ് അമേരിക്കയില്‍ എത്തിയത്. അധ്യനിക്കുന്ന ജനവിഭാഗത്തേയും മധ്യവര്‍ഗത്തെയും കോര്‍പറേറ്റ് അമേരിക്ക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെവിന്‍ പറയുന്നു. കെവിന്‍ ഭാര്യ റിന്‍സിക്കൊപ്പം ലെവി ടൗണിലാണ് താമസം.

Share This:

Comments

comments