വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളെ പട്ടിണിയ്ക്കിട്ട യുവതിയ്ക്ക് നാടുകടത്തല്‍.

0
589
ജോണ്‍സണ്‍ ചെറിയാന്‍.
അബുദാബി : വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളെ പട്ടിണിയ്ക്കിട്ട യുവതിയെ നാടുകടത്തും. വളര്‍ത്തു പൂച്ചകളെ വേണ്ടവിധത്തില്‍ പരിപാലിക്കാതെ മോശമായി വളര്‍ത്തിയ അറബ് വംശജയായ യുവതിയെയാണ് നാടുകടത്താന്‍ അബുദാബി കോടതി ഉത്തരവിട്ടിരിക്കുന്നത്.
പൂച്ചകളെ വളര്‍ത്തിയ ശേഷം ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു യുവതിയുടെ രീതി. 40 പൂച്ചകളെയാണ് യുവതി ഇത്തരത്തില്‍ മുറിയ്ക്കുള്ളില്‍ അടച്ചിട്ട് വളര്‍ത്തിയത്. ഇവയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഇതിനിടെ ഒരെണ്ണത്തിന് ജീവന്‍ നഷ്ടമായി. ഇതിനിടെ, യുവതിയുടെ താമസ സ്ഥലത്തു നിന്നും ദുര്‍ഗന്ധം വന്നതോടെ സമീപവാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മോശപ്പെട്ട സാഹചര്യത്തില്‍ വളരുന്ന പൂച്ചകളെയും ഒരെണ്ണത്തെ ജീവനില്ലാത്ത നിലയിലും കണ്ടെത്തിയത്. മുറിയാകെ പൂച്ചകളുടെ വിസര്‍ജ്യത്താല്‍ നിറഞ്ഞ നിലയിലായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം നടത്തിയ വൈദ്യപരിശോധനയില്‍ പൂച്ചകളുടെ കുടലുകളില്‍ പുഴു അരിച്ച നിലയിലും തൊലിപ്പുറത്ത് വ്രണങ്ങള്‍ ബാധിച്ച നിലയിലും കണ്ടെത്തി.

Share This:

Comments

comments