കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുത്തു.

0
955
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുടുത്തു. കേസില്‍ ഒന്നാം പ്രതിയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫാ. ജോഷ് പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്‍, സാജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഒാഫ് നേരത്തെ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. അതിനിടെ ക്രിമിനല്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
വിഷയത്തില്‍ കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സഭയില്‍ സ്വത്ത് തര്‍ക്കമുണ്ടായാല്‍ മാര്‍പാപ്പയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതിയില്‍ ആലഞ്ചേരിയുടെ വാദം. ഇൗ വാദം തള്ളിയ കോടതി സഭയും സഭാധ്യക്ഷനും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിധേയരാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Share This:

Comments

comments