കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ 35 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.

0
592
ജോണ്‍സണ്‍ ചെറിയാന്‍.
ദേവാസ് (മദ്ധ്യപ്രദേശ്): 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാല് വയസുകാരനെ 35 മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ഉമരിയ എന്ന ഗ്രാമത്തിലെ റോഷനെയാണ് (4) സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാസേന രക്ഷപ്പെടുത്തിയത്. വീടിന്റെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന റോഷന്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുഴല്‍കിണറില്‍ വീണത്.
30 അടി താഴ്ചയിലെത്തിയ കുട്ടിയെ കയര്‍ ഉപയോഗിച്ച്‌ പുറത്തെത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10.45നാണ് കുട്ടിയെ പുറത്തെടുത്തതെന്ന് ദേവാസ് ജില്ല പൊലീസ് സൂപ്രണ്ട് അന്‍ഷുമാന്‍ സിംഗ് പറഞ്ഞു. കുഴല്‍ കിണറിന് സമീപം സമാന്തരമായി കുഴി എടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് സൈന്യം ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇതിന് വേണ്ടി വരുന്ന സമയം കുട്ടിയുടെ ജീവന് ഭീഷണി വരുത്തുമെന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. 
തുടര്‍ന്ന് കയറുപയോഗിച്ച്‌ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആര്‍മി ആരംഭിക്കുകയായിരുന്നു. കുട്ടിക്ക് കുഴലിലുടെ ഓക്സിജന്‍ നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തോട് കുട്ടി പൂര്‍ണമായും സഹകരിച്ചതാണ് ദൗത്യം എളുപ്പമാക്കിയതെന്ന് ആര്‍മി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ പരിശോധനക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This:

Comments

comments