മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച്‌ അച്ഛന്‍ മകളെ കൊലപ്പെടുത്തി.

0
585
ജോണ്‍സണ്‍ ചെറിയാന്‍.
ഉത്തര്‍പ്രദേശ്: മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച്‌ അച്ഛന്‍ മകളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ട്രോണിക്കയിലാണ് സംഭവം. ബുധനാഴ്ച പെണ്‍കുട്ടിയുടെ അച്ഛന്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായത്.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ അച്ഛന്റെ മൊഴിയില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നിയിരുന്നു. വീടിന് പുറത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കാണാതായ ദിവസം കുട്ടി അച്ഛനൊപ്പം ബൈക്കില്‍ പോകുന്നത് പതിഞ്ഞിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതശരീരം ട്രോണിക്ക സിറ്റിയില്‍ നിന്ന് കണ്ടെത്തി.
പെണ്‍കുട്ടിക്ക് ഒരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും താന്‍ എതിര്‍ത്തിട്ടും പെണ്‍കുട്ടി ഇത് തുടരുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച വീട്ടില്‍ നിന്നും കടയിലേക്ക് പോയ പെണ്‍കുട്ടിയെ ഇതേ യുവാവിനൊപ്പം കണ്ടിരുന്നു. തുടര്‍ന്ന് ക്ഷുപിതനായ പിതാവ് പെണ്‍കുട്ടിയെ അവിടെ നിന്നും വിളിച്ചുകൊണ്ട് വരുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പോലീസിന്റെ വഴിതെറ്റിക്കാനായിരുന്നു പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയത്. പതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Share This:

Comments

comments