നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി.

0
978
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി. നിര്‍ണായകമായ പല രേഖകളും ലഭ്യമാകാത്ത സാഹചര്യത്തില്‍ വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം മാത്രമല്ല, പല രേഖകളും ലഭിക്കാനുണ്ടെന്ന് ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ദിലീപിന്റെ ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് മാര്‍ച്ച്‌ 21ന് വീണ്ടും പരിഗണിക്കും.
കേസിലെ മുഴുവന്‍ രേഖകളും പ്രതിയെന്ന നിലയ്ക്ക് വിട്ടുകിട്ടാന്‍ ദിലീപിന് അര്‍ഹതയുണ്ടെന്നും അത് തടഞ്ഞ മജിസ്ട്രേറ്റ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നടിയുടെ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വിട്ടുനല്‍കാന്‍ കഴിയാത്തതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിര്‍ദേശിക്കുന്ന നിബന്ധനയോടെ രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Share This:

Comments

comments