തേനിയിലെ കാട്ടുതീ: കേരളത്തിലെ വനമേഖലയില്‍ ട്രക്കിംഗ് നിരോധിച്ചു.

0
506
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തേനി ബോഡിമെട്ട് കൊളുക്കുമലയ്ക്ക് സമീപം കൊരങ്ങിണിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രെക്കിംഗ് നിരോധിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും ട്രക്കിംഗിനായി വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ് അറിയിച്ചു.
കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിംഗ് നിരോധിക്കാനുള്ള പ്രധാന കാരണം. വേനല്‍ക്കാലത്തെ ചൂട് കൂടിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീക്കുള്ള സാധ്യത ഉയര്‍ത്തിയത്.
തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്ന രാമക്കല്‍മേട്, പൂക്കുളം മല എന്നിവിടങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. ഞായറാഴ്ച തേനി ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.

Share This:

Comments

comments