Home News Kerala മലപ്പുറം വൈലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: വൈലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ച നിലയില്‍. പൊന്മുണ്ടം ബൈപ്പാസില്‍ വ്യാഴാഴ്ച രാത്രിയിലാണ് കുത്തേറ്റ് മരിച്ച നിലയില്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി കല്‍പകഞ്ചേരി പൊലീസ്.
സംഭവത്തില്‍ സുഹൃത്തും മീശപ്പടി സ്വദേശിയുമായ രാജേഷ് (48) ആണ് പിടിയിലായത്.വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് കല്‍പ്പകഞ്ചേരി എസ്.ഐ പി.എസ്.മഞ്ജിത്ത് ലാല്‍ പറഞ്ഞു. പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി രവിയാണ് (40) കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിക്കാനുണ്ടായ കാരണം സംബന്ധിച്ച് വിശദ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയാലുടന്‍ പ്രതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കേട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണുള്ളത്.
Comments
comments