സൂഫി ഗായകന്‍ പ്യാരേലാല്‍ വദാലി അന്തരിച്ചു.

0
818
ജോണ്‍സണ്‍ ചെറിയാന്‍.
അമൃത് സര്‍: പ്രശസ്ത സൂഫി ഗായകന്‍ പ്യാരേലാല്‍ വദാലി അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഉസ്താദ് പുരാന്‍ ചന്ദ് വദാലിയുടെ ഇളയ സഹോദരനാണ് പ്യാരേലാല്‍.
സൂഫി സംഗീത രംഗത്ത് ‘വദാലി സഹോദരന്മാര്‍’ വളരെ പ്രശസ്തരാണ്. കാഫിയാന്‍, ഗസല്‍, ഭജന്‍ എന്നിങ്ങനെ വ്യത്യസ്തമായ സമ്ബ്രദായങ്ങളില്‍ പാടി പ്രശസ്തിയാര്‍ജിച്ചവരാണ് വദാലി സഹോദരന്മാര്‍. 2003ല്‍ ബോളിവുഡിലും ഇവര്‍ അരങ്ങേറ്റം കുറിച്ചു. തനു വെഡ്സ് മനു, മോസം എന്നീ ചിത്രങ്ങളിലും ഇരുവരും പാടിയിട്ടുണ്ട്.

Share This:

Comments

comments