വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമ്മാ സഭാ സ്‌പോണ്‍സര്‍ഷിപ്പ്.

വെല്ലൂര്‍ മെഡിക്കല്‍ കോളജ് മാര്‍ത്തോമ്മാ സഭാ സ്‌പോണ്‍സര്‍ഷിപ്പ്.

0
401
പി. പി. ചെറിയാന്‍.
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെയുള്ള മര്‍ത്തോമ്മാ സഭാംഗങ്ങളില്‍ നിന്നും എംബിബിഎസ്, ബിപിറ്റി, ബിഎംആര്‍ തുടങ്ങിയ കോഴ്‌സുകളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ മാര്‍ച്ച് അഞ്ച് മുതല്‍ സ്വീകരിച്ചു തുടങ്ങും. ഇന്നു മുതല്‍ 22 വരെ അപേക്ഷ ഫോറം മര്‍ത്തോമ്മാ സഭാ ഓഫീസില്‍ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ഇടവക വികാരിയുടെ സര്‍ട്ടിഫിക്കറ്റോടെ അയച്ചതിന്റെ പകര്‍പ്പ് സഭാ ഓഫിസില്‍ ഏപ്രില്‍ 2 ന് മുമ്പ് ലഭിച്ചിരിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഭ നടത്തുന്ന എഴുത്തു പരീക്ഷ ഏപ്രില്‍ 10 നായിരിക്കും. വിവരങ്ങള്‍ക്ക്: www.marthoma.in.

Share This:

Comments

comments