
Home News Kerala കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച്ച രാവിലെ 7.30നാണ് അപകടം നടന്നത്. രാവിലെ കണ്ണൂരിലേക്ക് പോകാന്‍ ബസ് കാത്തു നിന്ന അബ്ദുള്‍ ഖാദര്‍ (58), ട്യൂഷന്‍ ക്ലാസിന് പോകാനിറങ്ങിയ അഫ്രാന്‍ (17 ) എന്നിവരാണ് മരിച്ചത്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലാണ് നാടിനെ നടുക്കിയ ദുരന്തം. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസ് കാത്തു നിന്ന രണ്ടു പേരെ ഇടിച്ച് അടുത്തുണ്ടായിരുന്ന ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു.
ധര്‍മ്മടം സ്വദേശിയുടെ കാറാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. അപകടം പതിവായ റോഡിലൂടെ കാര്‍ അമിതവേഗതയില്‍ വന്നതാകാനാണ് സാദ്ധ്യതയെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments
comments