പ്രവര്‍ത്തിയും പരസ്യവും. (അനുഭവ കഥ)

പ്രവര്‍ത്തിയും പരസ്യവും. (അനുഭവ കഥ)

0
224
മിലാല്‍ കൊല്ലം.
ഞാൻ പത്താം ക്ലാസിൽ പഠിയ്ക്കുന്ന സമയം. മലയാളം പഠിപ്പിക്കുന്ന ഡെൻസിൽ സാർ ക്ലാസിൽ വന്ന് പഠിപ്പിച്ച്‌ കൊണ്ട്‌ നിൽക്കുമ്പോൾ ഒരു ചോദ്യം മനുഷ്യനെ പോലെ ചിരിക്കുന്ന ജീവിയുടെ പേരു പറയാൻ? ഞങ്ങൾ എല്ലാവരും മിണ്ടാതിരുന്നപ്പോൾ അനിൽക്കുമാർ ( മോങ്കുട്ടൻ ) എഴുന്നേറ്റിട്ട്‌ പറഞ്ഞു പട്ടി ചിരിക്കും സാർ. അനിൽക്കുമാറിനെ സാറങ്ങ്‌ അടുത്ത്‌ വിളിച്ചു. എന്നിട്ട്‌ ചോദിച്ചു. പട്ടി ചിരിക്കുന്നത്‌ അനിൽക്കുമാർ എപ്പോഴാ കണ്ടത്‌?
അത്‌….. പട്ടി കടി കൂടുമ്പോൾ
സാർ – അനിൽക്കുമാർ ആരെങ്കിലുമായി അടികൂടുമ്പോൾ ചിരിച്ചോണ്ടാണാ ചെല്ലുന്നത്‌?
അല്ല സാർ.
പട്ടികൾ അടികൂടുമ്പോൾ ഒരു പട്ടി അതിന്റെ എതിരാളിയേ നേരിടാൻ അതിന്റെ സകല ശൗര്യവും പുറത്ത്‌ എടുത്തുകൊണ്ട്‌ ആഞ്ഞടുക്കുകയല്ലെ ചെയ്യുന്നത്‌. അതാണോ അനിൽക്കുമാർ പറഞ്ഞ ചിരി. എന്നിട്ട്‌ സാർ പറഞ്ഞു. പോയി ഇരിയ്ക്കാൻ. എന്നിട്ട്‌ അനിൽക്കുമാറിനോട്‌ പറഞ്ഞതിനെ പിൻ തുടർന്ന് ഇങ്ങനെ പറഞ്ഞു.
ഓരോ ജീവിയും അത്‌ ചെയ്യുന്ന പ്രവർത്തിയേ ആശ്രയിച്ചിരിക്കും അതിന്റെ ഭാവ വെത്യാസങ്ങൾ.
അവർ പരസ്യത്തിനായി കാണിച്ച കോപ്രായം. അല്ലാതെ അവർ ഒരു പ്രവർത്തി ചെയ്യുന്നു എന്ന് ഒരു വിധത്തിലും തോന്നുന്നില്ല.
കഴിഞ്ഞ ദിവസം ഞാൻ ഒരു അംഗൻ വാടിയിൽ പോയി. അവിടെ ചെന്നപ്പോൾ സർക്കാരിന്റെ ഒരു പഴയ പരസ്യ ബോർഡ്‌ ഇരിക്കുന്നു. മുലയൂട്ടൽ വാരം ആഗസ്റ്റ്‌ ഒന്നു മുതൽ ആറുവരെ. എത്രയോ സുന്ദരമായി ഒരു കുഞ്ഞിനു അമ്മ പാൽ കൊടുക്കുന്ന ചിത്രം അതിൽ ആലേഖനം ചെയ്തിരിക്കുന്നു. ആ ചിത്രം കണ്ടിട്ട്‌ ഗൃഹലക്ഷ്മ്മിയുടെ മുലയൂട്ടുന്ന മുഖചിത്രം കണ്ടാൽ കേരളം തുറിച്ചു നോക്കാൻ വേണ്ടിയുള്ള ഒരു പരസ്യ ചിത്രമായിട്ടാണു എനിയ്ക്ക്‌ തോന്നിയത്‌.

 

Share This:

Comments

comments