നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

0
624
ജോണ്‍സണ്‍ ചെറിയാന്‍.
പോത്തന്‍കോട്: കൂനയില്‍ ക്ഷേത്രത്തിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സാഹിബ് ഗണ്‍ ജില്ലയിലെ കല്യാണചക്കില്‍ ദില്‍രാജിന്റെ മകന്‍ ഫെക്ക് റായിയാണ് (43) മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45നായിരുന്ന അപകടം. പോത്തന്‍കോട് ചന്തയിലേക്ക് തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
കൂനയില്‍ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഫെക്ക്റായിയും കൂട്ടുകാരും പതിവുപോലെ രാവിലെ ജോലിക്കു പോകുന്നതിനാണ് ബസ് സ്റ്റോപ്പില്‍ എത്തി കാത്തുനിന്നത്. ബസ് സ്റ്റോപ്പിന് സമീപത്തെ തട്ടുകടയില്‍ നിന്ന് ചായ കുടിച്ചശേഷം ജോലിക്കായി ബസ് കയറുകയാണ് പതിവ്. ലോറി നിയന്ത്രണം വിട്ട് പാഞ്ഞ് വരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടെങ്കിലും ഫെക്ക്റായി ലോറിയ്ക്കടിയില്‍പ്പെട്ടു. ഇദ്ദേഹത്തിന്റെ പുറത്തുകൂടി കയറി ഇറങ്ങിയ ലോറി ബസ് സ്റ്റോപ്പും തകര്‍ത്ത് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്.
ഫെക്ക്റായി സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറും സഹായിയും പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.

Share This:

Comments

comments