പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു.

പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു.

0
1798
ജോണ്‍സണ്‍ ചെറിയാന്‍.
കലൂര്‍: വിദ്യാര്‍ത്ഥിനി പോണ്ടിച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കല്ലൂര്‍ക്കാട് കലൂര്‍ കൊച്ചുകുടിയില്‍ റബ്ബര്‍ പോയിന്റ് കടയുടമ ഷാജി ജോസഫിന്റെ മകള്‍ അഞ്ജലി അബ്രഹാം (20) ആണ് കാര്‍ അപകടത്തില്‍ മരിച്ചത്. ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അഞ്ജലി വിനോദയാത്രയ്ക്ക് പോകവേ പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു അപകടം.
മാതാവ് സിന്ധു അബ്രഹാം മുണ്ടക്കയം പൊട്ടങ്കുളം കുടുംബാംഗമാണ്. സഹോദരി അനുജ അബ്രഹാം. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകീട്ട് 4-ന് വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ശവസംസ്കാരം കലൂര്‍ സെയ്ന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.

Share This:

Comments

comments