പ്രണയദിനത്തില്‍ സമ്മാനമായി ഭര്‍ത്താവിന് കരള്‍ പകുത്തുനല്‍കി ഭാര്യ.

പ്രണയദിനത്തില്‍ സമ്മാനമായി ഭര്‍ത്താവിന് കരള്‍ പകുത്തുനല്‍കി ഭാര്യ.

0
1032
ജോണ്‍സണ്‍ ചെറിയാന്‍.
കോയമ്ബത്തൂര്‍: പ്രണയദിനത്തില്‍ ഭര്‍ത്താവിന് കരള്‍ പകുത്തുനല്‍കി ഭാര്യ. കരള്‍ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്ന ജാജീര്‍ ഹുസൈനാണ് ഭാര്യ നിഷ കരള്‍ നല്‍കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരള്‍ മാറ്റിവച്ചത്. കോയമ്ബത്തൂരിലെ ജിഇഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ആറ് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. എല്ലാ വര്‍ഷവും വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവിന് സമ്മാനം നല്‍കുമായിരുന്നുവെന്നു നിഷ പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും ഇതോടെ അദ്ദേഹത്തിനു കരള്‍ നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നും നിഷ കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭര്‍ത്താവ് ഹുസൈനും പറഞ്ഞു.

Share This:

Comments

comments