മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി കുമ്മനം രാജശേഖരന്‍.

മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി കുമ്മനം രാജശേഖരന്‍.

0
903
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐസപ്പോര്‍ട്ട്കേരളആദിവാസീസ് എന്ന ഹാഷ്ടാഗോടെയാണ് ചിത്രം. മൂന്നു ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരെണ്ണമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്.ദുര്‍ബലരുടേയും ആദിവാസികളുടെയും ദളിതരുടേയും ഉന്നമനത്തില്‍ കേരള മോഡല്‍ എപ്രകാരമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മധുവിന്റെ കൊലപാതകം. കുട്ടികളും സ്ത്രീകളും പോലും പരിപൂര്‍ണ്ണമായും അരക്ഷിതരാണ്. കോണ്‍ഗ്രസും കമ്മ്യുണിസ്റ്റുകളും അവരുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണവുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കുമ്മനം ട്വീറ്റില്‍ പറയുന്നു.

Share This:

Comments

comments