മേഘാലയയില്‍ തീവ്രവാദി നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

മേഘാലയയില്‍ തീവ്രവാദി നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

0
450
ജോണ്‍സണ്‍ ചെറിയാന്‍.
ഗുവാഹത്തി: മേഘാലയയില്‍ തീവ്രവാദി നേതാവ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി തലവന്‍ സോഹന്‍ ഡി ഷീരാ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയുള്ള ഗാരോ ഹില്‍സില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി ജെനാഥന്‍ സാങ്മ കൊല്ലപ്പെട്ടതു മുതല്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ സേന ശക്തമാക്കിയിരുന്നു. സാങ്മയും സുരക്ഷാഉദ്യോഗസ്ഥനും രണ്ട് പാര്‍ട്ടിപ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മടങ്ങവെയാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഈ മാസം 27നാണ് മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Share This:

Comments

comments