ഫോര്‍ഡ് മോട്ടോഴ്‌സ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജ് നായരെ പുറത്താക്കി, കുമാര്‍ ഗല്‍ ഗോത്ര പുതയ പ്രസിഡന്റ്.

ഫോര്‍ഡ് മോട്ടോഴ്‌സ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജ് നായരെ പുറത്താക്കി, കുമാര്‍ ഗല്‍ ഗോത്ര പുതയ പ്രസിഡന്റ്.

0
545
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: ഫോഡ് മോട്ടോര്‍ കമ്പനി നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഇന്ത്യന്‍ വംശജന്‍ രാജ് നായരെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ഫോഡ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജിം ഹാക്കറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ് നായരുടെ സ്ഥാനത്ത് ഇന്ത്യന്‍ അമേരിക്കന്‍ എക്‌സിക്യൂട്ടീവ് കുമാര്‍ ഗല്‍ ഗോത്രയെ തല്‍സഥാനത്ത് നിയമിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു.രാജ് നായര്‍ കമ്പനിയുടെ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തിയതാണ് പുറത്താക്കലിന് കാരണം.
2017 ജൂണ്‍ 1 നാണ് ഫോര്‍ഡ് നോര്‍ത്ത് അമേരിക്കാ പ്രസിഡന്റായി രാജ് നായര്‍ ചുമതലയേറ്റത്. കമ്പനിയുടെ ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് രാജ് നായര്‍ ക്ഷമാപണം നടത്തി പ്രസ്താവനയിറക്കിയിരുന്നു.
പുതുതായി നിയമിച്ച കുമാര്‍ ഗല്‍ ഗോത്ര (52) മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന് കുമാര്‍ 2005 മുത്# 2008 വരെ എന്‍ജിനിയറിംഗ് വൈസ് പ്രസിഡന്റായിരുന്നു. മിഷിഗന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഇദ്ധേഹം മസഡ ജപ്പാന്‍ ആസ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു.

Share This:

Comments

comments