രേഖാ നായര്‍ ഫോമാ ജോ. സെക്രട്ടറിയായി മത്സരിക്കുന്നു ,കൂടുതല്‍ വനിതകളെ ഫോമയിലെത്തിക്കും.

രേഖാ നായര്‍ ഫോമാ ജോ. സെക്രട്ടറിയായി മത്സരിക്കുന്നു ,കൂടുതല്‍ വനിതകളെ ഫോമയിലെത്തിക്കും.

0
476
പി.പി.ചെറിയാന്‍.
ന്യു യോര്‍ക്ക്: കാരുണ്യ സ്പര്‍ശനത്തിന്റെ പ്രതീകമായി അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ രേഖാ നായര്‍ ഫോമാ ജോ. സെക്രട്ടറിയായി മത്സരിക്കുന്നു. ഇപ്പോള്‍ വനിതാ ഫോറം സെക്രട്ടറിയാണ്.
ഗ്രൂപ്പോ പാനലോ ഒന്നുമില്ലാതെയാണു താന്‍ മത്സരിക്കുന്നതെന്നു രേഖാ നായര്‍ പറഞ്ഞു. വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതു കൊണ്ടാണു മത്സര പ്രഖ്യാപനം നീട്ടി വച്ചത്. ഇനിയും ഇലക്ഷനു നാലു മാസമുണ്ട്. മാത്രവുമല്ല അമേരിക്കന്‍ മലയാളികള്‍ക്ക് തന്നെ അറിയാം.
വനിതകള്‍ക്കിടയില്‍ നിന്നു വലിയ പിന്തുണയുണ്ട്. ഫോമാ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളാണു കൂടുതല്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ പ്രചോദനമായത്. വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. സാറാ ഈശോ, വനിതാ പ്രതിനിധികളായ രേഖാ ഫിലിപ്പ്, ബീന വള്ളിക്കളം എന്നിവര്‍ക്കൊപ്പം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായി. നാട്ടില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയത്, പാലിയേറ്റീവ് കെയര്‍ രംഗത്തേക്കുള്ള ചുവടു വയ്പ് തുടങ്ങിയവ.
വിജയിച്ചാല്‍ ഫോമായുടെ പ്രവര്‍ത്തനം സജീവമാക്കുകയും കൂടുതല്‍ വനിതകളെ ഫോമയിലെത്തിക്കുകയും ലക്ഷ്യമായി താന്‍ കാണുന്നു.
വനിതാ പ്രതിനിധിയായ ബീന വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നുണ്ട്. ദീപ്തി നായര്‍ വനിതാ പ്രതിനിധി ആയും മത്സരിക്കുന്നു.
ജോ. സെക്രട്ടറിയായി കാലിഫോര്‍ണിയയില്‍ നിന്നു സജു ജോസഫും ഫ്‌ളോറിഡയില്‍ നിന്നു എബി ആനന്ദും സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share This:

Comments

comments