സ്വകാര്യ ബസിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.

സ്വകാര്യ ബസിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.

0
960
ജോണ്‍സണ്‍ ചെറിയാന്‍.
ഉദുമ: സ്വകാര്യ ബസിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. കോട്ടിക്കുളത്തെ മുഹമ്മദ് (65) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെ തൃക്കണ്ണാട് കെഎസ്ടിപി പാതയിലാണ് അപകടം. കാഞ്ഞങ്ങാട് നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന കൗസര്‍ ബസ് മുഹമ്മദ് സഞ്ചരിച്ച സൈക്കിളിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു.
തലയിടിച്ച്‌ റോഡില്‍ വീണ മുഹമ്മദിനെ ഉദുമയിലെ സ്വകാര്യാആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരു ബിസി റോഡില്‍ നിന്ന് കോട്ടിക്കുളത്തേക്ക് വര്‍ഷങ്ങള്‍ മുമ്ബെ ജോലി തേടിയെത്തിയ ഇദ്ദേഹം ചെറു ഇലക്‌ട്രോണിക് സാധനങ്ങള്‍, സ്പ്രേ തുടങ്ങിയവ സൈക്കിളില്‍ കൊണ്ടുപോയി തീരപ്രദേശത്ത് വില്‍പ്പന നടത്തിയിരുന്നു.
ഭാര്യ: ബീവി (കോട്ടിക്കുളം). മക്കള്‍: ഖാദര്‍(ദുബായ്), ലത്തീഫ്, ഷബീര്‍ (ദുബായ്), ഷബാന, റംസീന, റിസ്വാന. മരുമക്കള്‍: ഷംസീന (തെക്കില്‍), റഹ്മത്ത് (കുമ്ബള), റുക്സാന (പള്ളിക്കര), അഷ്റഫ് (പൊവ്വല്‍,), ആരീഫ് (ചെമനാട്), ഇര്‍ഷാദ് (ഉളിയത്തടുക്ക). ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Share This:

Comments

comments