ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ അഞ്ച് മാസത്തോളം പിടിച്ചുവെച്ചു.

ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ അഞ്ച് മാസത്തോളം പിടിച്ചുവെച്ചു.

0
1151
ജോണ്‍സണ്‍ ചെറിയാന്‍.
ഗബോണ്‍(ആഫ്രിക്ക):മാതാവിന് ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നവജാത ശിശുവിനെ ആശുപത്രി അധികൃതര്‍ അഞ്ച് മാസത്തോളം പിടിച്ചുവെച്ചു. ആഫ്രിക്കയിലെ ഗബൊണിലാണ് സംഭവം. സോണിയ ഒകോമെയ്ക്ക് അഞ്ച് മാസം മുന്‍പാണ് ഏഞ്ചല്‍ ജനിച്ചത്. മാസം തികയാത്തതിനാല്‍ 35 ദിവസത്തോളം കുഞ്ഞിനെ ഇന്‍ ക്യുബേറ്ററില്‍ സൂക്ഷിച്ചു. ചികില്‍സ തുകയായ 2 മില്യണ്‍ സി എഫ് എ (2,41,100 രൂപ) മാതാവിന് അടയ്ക്കാന്‍ കഴിയാതിരുന്നതോടെ കുഞ്ഞിനെ തടഞ്ഞുവെയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിനെ തടഞ്ഞുവെച്ചിരിക്കുന്ന വിവരം മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആശുപത്രിയില്‍ ചിലവായ തുക സംഘടിപ്പിക്കാന്‍ പൊതു ക്യാമ്ബയിന്‍ തുടങ്ങി. പ്രസിഡാന്റ് അലി ബോംഗോയും ഇതിലേയ്ക്കായി സംഭാവന ചെയ്തു.
സംഭവം വിവാദമായതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ കുട്ടിയെ തട്ടിയെടുത്തതായി കാണിച്ച്‌ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പിന്നീട് കേസ് പിന്‍ വലിച്ചു. കുഞ്ഞിനെ പാലൂട്ടാതെ സോണിയയുടെ മുലപ്പാല്‍ വറ്റിയിരുന്നു.

Share This:

Comments

comments