പ്രണയത്തിന്റെ പ്രതീകമായി സ്നേഹം കൈമാറാന്‍ 39 വര്‍ഷവും ഒരേസമ്മാനം.

പ്രണയത്തിന്റെ പ്രതീകമായി സ്നേഹം കൈമാറാന്‍ 39 വര്‍ഷവും ഒരേസമ്മാനം.

0
523
ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: നിത്യ പ്രണയത്തിന്റെ പ്രതീകമായി ലോകം വാലന്റൈന്റെ ഓര്‍മ്മയില്‍ പ്രണയദിനം ആഘോഷിക്കുമ്ബോള്‍ വിവിധ സമ്മാനങ്ങളാണ് പങ്കാളികള്‍ക്ക് നല്‍കുക. ചുവന്ന റോസാപ്പൂക്കളും ആശംസ കാര്‍ഡുകളും പ്രണയദിനത്തില്‍ പങ്കുവെക്കാറുണ്ട്. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി വര്‍ഷങ്ങളായി ഒരേ സമ്മാനംതന്നെ നല്‍കുന്ന ഒരാളുണ്ട്.
അമേരിക്കയിലെ റോണ്‍ എന്ന വ്യക്തി 39 വര്‍ഷമായി ഒരു ബേക്കറിയിലെ ഒരേ ചോക്ലേറ്റ് ക്രീമാണ് തന്റെ പങ്കാളിയ്ക്ക് വാലന്‍ൈറന്‍ ദിനത്തില്‍ സമ്മാനമായി നല്‍കുന്നത്. ഇവരുടെ ആദ്യ പ്രണയദിനത്തില്‍ റോണ്‍ ഡോണയോട് ഏത് തരം ചോക്ലേറ്റാണ് ഇഷ്ടപ്പെട്ടത് എന്നാണ് ചോദിച്ചത്. പ്രാദേശിക ബേക്കറിയില്‍ നിന്നുള്ള ഡാര്‍ക് ചോക്ലേറ്റ് ക്രീമാണ് തനിക്കിഷ്ടമെന്ന് ഡോണ അന്ന് മറുപടി നല്‍കി.
അന്ന് റോണ്‍ ആ ബേക്കറിയില്‍ നിന്ന് ഡോണ പറഞ്ഞ ചോക്ലേറ്റ് വാങ്ങി പ്രണയ സമ്മാനമായി നല്‍കി. ചോക്ലേറ്റ് നിറച്ച ബോക്സ് അടുത്ത വര്‍ഷം തിരിച്ച്‌ നല്‍കുകയാണെങ്കില്‍ കുറഞ്ഞ വിലക്ക് ചോക്ലേറ്റ് ഇതേ ബോക്സില്‍ നല്‍കാമെന്ന് വില്‍പ്പനക്കാരന്‍ ഡോണിനോട് പറഞ്ഞിരുന്നു.
എന്നാല്‍ അന്ന് ബോക്സ് തിരികെ നല്‍കുന്ന കാര്യം റോണ്‍ ചിന്തിച്ചിരുന്നില്ല. അതേസമയം 39-ാം പ്രണയദിനത്തില്‍ പ്രണയത്തിന്റെ പ്രതീകമായി റോണ്‍ ഡോണക്ക് അന്ന് വാങ്ങിയ അതേ ബോക്സില്‍ അതേ ചോക്ലേറ്റാണ് നല്‍കിയത്. മറവി രോഗം ബാധിച്ച ഡോണ എല്ലാം മറന്നുകൊണ്ടിരിക്കുകയാണെന്നും തന്നെ മറക്കുന്നതിന് മുന്‍പായി ഓരോ നിമിഷവും ഡോണയുമായി ആഘോഷിക്കണമെന്നും റോണ്‍ വ്യക്തമാക്കി.

Share This:

Comments

comments