ഭിക്ഷക്കാരിയായ ഭിന്നശേഷിക്കാരിക്ക് തിരൂരില്‍ ക്രൂരമായി മര്‍ദ്ദനം.

ഭിക്ഷക്കാരിയായ ഭിന്നശേഷിക്കാരിക്ക് തിരൂരില്‍ ക്രൂരമായി മര്‍ദ്ദനം.

0
585
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: തിരൂരില്‍ ഭിക്ഷാടനം നിരോധിച്ചുവെന്ന ഒരു സംഘടനയുടെ ബോര്‍ഡുവായിച്ച യുവാവ് റോഡരുകില്‍ ഭിക്ഷ യാചിച്ച്‌ ഇരുന്ന ഭിന്നശേഷിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. തിരൂര്‍ മുനിസിപ്പല്‍ ഓഫീസിനു സമീപം ഭിക്ഷ ചോദിച്ചിരുന്ന മധുര സ്വദേശിനി അഞ്ജലിയെയാണ് തിരൂര്‍ മുത്തൂര്‍ സ്വദേശി മര്‍ദ്ദിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. അഞ്ജലി ഇരുന്നിരുന്ന റോഡിന്റെ എതിര്‍വശത്ത് വഴിയോരക്കച്ചവടക്കാരനാണ് അഷറഫ്. ഒരാള്‍ അജ്ഞലിക്ക് പണം കൊടുക്കുമ്ബോള്‍ ഓടിയെത്തിയ യുവാവ് പണം കൊടുക്കരുതെന്നും തിരൂരില്‍ യാചന നിരോധനമുണ്ടെന്നും ബോര്‍ഡു വെച്ചിട്ടുണ്ടെന്നും പറഞ്ഞ് തടയുകയും അഞ്ജലിയുടെ മുഖത്ത് അടിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആളുകള്‍ ഓടിക്കൂടി യുവാവിനെ കൈകാര്യം ചെയ്ത് ഓടിച്ചു. കാലുകള്‍ക്കും കൈകള്‍ക്കും വളര്‍ച്ചയില്ലാതെ പരസഹായത്തോടെയാണ് അജ്ഞലി ജീവിക്കുന്നത്. പരാതി ഇല്ലാത്തതിനാല്‍ പോലീസ് ഇടപെട്ടിട്ടില്ല.
കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായി നവ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാചക നിരോധനം ഏര്‍പ്പെടുത്താനായി വിവിധ സംഘടനകള്‍ രംഗത്തിറങ്ങിയത്. ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാചന നിരോധനം നിലവില്‍വന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തില്‍ യാചനക്കെത്തിയ വയോധികനെ ഒരാഴ്ച്ച മുമ്ബ് പൊന്നാനിയില്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനുപുറമെ കഴിഞ്ഞ ദിവസം വേങ്ങരയിലും ഇത്തരത്തിലുള്ള സംഭവം നടന്ന്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വ്യക്തിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വേങ്ങര നൗഫാ ആശുപത്രിക്കു സമീപം നാട്ടുകാര്‍ മധ്യവയസ്കനെ പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ ചെറിയ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നു കണ്ടെത്തി വിട്ടയച്ചു.

Share This:

Comments

comments