ന്യൂ ജനേറഷന്‍ അപ്പുപ്പന്മാരും അമ്മുമ്മമാരും (അനുഭവ കഥ)

ന്യൂ ജനേറഷന്‍ അപ്പുപ്പന്മാരും അമ്മുമ്മമാരും (അനുഭവ കഥ)

0
546
മിലാല്‍ കൊല്ലം.
എന്റെ അമ്മയുടെ കുഞ്ഞമ്മയുടെ ഭർത്താവ്‌ അതായത്‌ അമ്മയുടെ ചിറ്റപ്പൻ. ഇദ്ദേഹത്തിന്റെ പേരു കുട്ടപ്പൻ. കടവൂർ നീരാവിൽ ആണു വീട്‌. ഇപ്പോൾ ജീവിച്ചിരിപ്പില്ല.
എന്റെ കൊച്ചിലെ ഈ അഛാഛന്റെ ഒരു മകന്റെ കല്ല്യാണത്തിനു പോയി. (മാമന്റെ) അന്നത്തേ കാലത്ത്‌ കല്ല്യാണം എന്ന് പറഞ്ഞാൽ വീട്ടിലുള്ള ആടിനെയും കോഴിയേയുമൊക്കേ അയൽ വീട്ടുകാരെ ഏൽപ്പിച്ചിട്ട്‌ തലേന്നേ അങ്ങ്‌ പോകും. കുടുംബത്തോടെ.
അന്ന് അതൊരു രസമാ. കടവൂർ ബസിൽ പോകണമെങ്കിൽ. തേവള്ളി പാലത്തിനിക്കരെ എത്തുമ്പോൾ ബസ്‌ നിറുത്തും. പിന്നെ എല്ലാവരും ഇറങ്ങണം. എന്നിട്ട്‌ പാലത്തിൽ കൂടി നടന്ന് അക്കരെ ചെല്ലണം. അപ്പോൾ ബസ്‌ ഡ്രൈവർ മാത്രം ആയിട്ട്‌ ഓടിച്ച്‌ അപ്പുറത്ത്‌ കൊണ്ട്‌ വരും. പിന്നെ എല്ലാവരും ബസിൽ കയറും.
അങ്ങനെ കടവൂർ ഇറങ്ങി എല്ലാവരും കൂടി നടന്ന് പോയപ്പോൾ ഞാനും എന്റെ ഒരു മാമന്റെ മകനും കൂടി എല്ലാവരുടെയും കൂടേ പോകാതെ വേറേ ഒരു വഴിയേ പോയി. ഒടുവിൽ ഞങ്ങൾക്ക്‌ വഴി തെറ്റി. ആ വഴിയാണെങ്കിലോ വല്ലാത്തോരു വഴി. എത്ര നടന്നാലും തുടങ്ങിയ ഇടത്ത്‌ തന്നെ തിരിച്ചു വരും.
ഒടുവിൽ മാമന്റെ മകൻ ബാബു അണ്ണൻ ഒരാളിനോട്‌ ചോദിച്ചു. ഈ കയർ തേപ്പ്‌ ഉള്ള കുട്ടപ്പൻ ചാന്നാരുടെ വീട്‌ എവിടാ? അങ്ങനെ അദ്ദേഹം പറഞ്ഞു തന്നു. അങ്ങനെ ഞങ്ങൾ പോകുമ്പോൾ കല്ല്യാണ വീട്ടിൽ നിന്ന് ഒരു സംഘം ആൾക്കാർ ഞങ്ങളെ തിരക്കി ഇഞ്ഞെത്തി. രണ്ട്‌ പിള്ളാരെ കണ്ടില്ലെന്ന് പറഞ്ഞ്‌. എന്തായാലും അടിയൊന്നും കിട്ടിയില്ല.
അങ്ങനെ ഞാൻ പറഞ്ഞ്‌ വന്നത്‌ അമ്മയുടെ ചിറ്റപ്പനെ കുറിച്ചാണു. അമ്മയുടെ ചിറ്റപ്പനു നല്ല പ്രായം ഉണ്ട്‌. അമ്മ ചിറ്റപ്പൻ എന്ന് വിളിക്കുന്നത്‌ കേട്ടിട്ട്‌ ഞങ്ങളും ചിറ്റപ്പൻ എന്നാണു വിളിക്കുന്നത്‌.
എനിക്ക്‌ ഒരു മോൻ പിറന്നപ്പോൾ ഈ അഛാഛൻ കാണാൻ വന്നു. അപ്പോൾ കുഞ്ഞിനെ കാണിച്ചിട്ട്‌ പറഞ്ഞു. ഡാ അപ്പുപ്പൻ വന്നു എന്ന്. ഉടനെ ഈ അഛാഛൻ പറഞ്ഞു ഡാ മോനേ നിന്റെ അഛന്റെ അമ്മയുടെ ചിറ്റപ്പനാണു ഞാൻ. എന്നിട്ടും നിന്റെ അഛൻ എന്നെ വിളിക്കുന്നത്‌ ചിറ്റപ്പൻ എന്നാണു. അതു കൊണ്ട്‌ മോനും എന്നെ ചിറ്റപ്പാന്ന് വിളിച്ചാൽ മതി.
കാലം ഒരുപാട്‌ മാറി. ശ്രദ്ധിച്ചാൽ അറിയാം. ഇന്നത്തേ കാലത്ത്‌ ന്യൂ ജനറേഷൻ അപ്പുപ്പന്മാരും അതുപോലെ ന്യൂ ജനറേഷൻ അമ്മുമ്മമാരും ആണു. പണ്ടുള്ള പോലെ ഒരുപാട്‌ പ്രായമുള്ള അപ്പുപ്പന്മാരും അമ്മുമ്മമാരും കുറഞ്ഞ്‌ വന്നു കൊണ്ടിരിക്കുകയാണു.

Share This:

Comments

comments